Thursday, February 14, 2008

സ്വാഗതക്കുറിപ്പ്‌

വിശുദ്ധരും വിജ്ഞാനികളും മാത്രം കൈകാര്യം ചെയ്യേണ്ട ഈ വിഷയം അല്‍പ്പജ്ഞാനിയും അല്‍പ്പവിശ്വസിയുമായ ഞാന്‍ അവതരിപ്പിക്കാന്‍ പരിശ്രമിക്കുന്നത്‌ അഹംങ്കാരമല്ലേ എന്ന സംശയമില്ലാതില്ല. എങ്കിലും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ചിലപ്പോള്‍ പ്രയോജനപ്പെടാറുണ്ടല്ലൊ എന്ന പ്രത്യാശയാണ്‌ മലയാള ബ്ലോഗുകകളില്‍ അധികം പ്രതിപാദിക്കപെട്ടിട്ടില്ലാത്ത ഈ മേഖല തിരഞ്ഞെടുക്കാന്‍ കാരണം. ഇത്‌ ഒരു അവസാനവാക്കല്ല, അറിവുകള്‍ ഒരിക്കലും സ്ഥായിയല്ലല്ലോ, കണ്ടെത്തിയത്‌ ഇനി കണ്ടെത്താനുള്ളതിനെ അപേക്ഷിച്ച്‌ വളരെ പരിമിതമാണ്‌. ഇതിലൂടെ പങ്കുവെയ്ക്കാന്‍ പരിശ്രമിക്കുന്നത്‌ ഇപ്പോഴത്തെ എന്റെ തിരിച്ചറിവുകളാണ്‌. പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എനിക്കു മനസ്സിലായ രീതിയില്‍ പരാവര്‍ത്തനം ചെയ്യുന്നു എന്ന് മാത്രം. അതുകൊണ്ട്‌ തന്നെ തെറ്റുകള്‍ സ്വാഭാവികം, ഈ തെറ്റുകള്‍ താങ്കളെ കൂടുതല്‍ സംശയങ്ങളിലേക്കും, ആ സംശയങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്ര കൂടുതല്‍ സത്യത്തിലേക്ക്‌ നയിക്കുമെന്ന പ്രതീക്ഷയോടെ...

2 comments:

അപ്പു ആദ്യാക്ഷരി said...

സ്വാഗതം സഞ്ചാരീ. നല്ല തുടക്കം, പുതിയ മേഖല. ആദ്യത്തെ പോസ്റ്റ് വരട്ടെ.

Unknown said...

hai dear sanjary ............
congratulatons....
deivam ennum thunayakatte...